സൂര്യ ടിവി ഇന്റർവ്യൂ
അസാധാരണമായിരുന്നു എന്റെ കുട്ടിക്കാലം. എങ്ങിനെയാണ് ഒരു കുട്ടിയുടെ ബൗദ്ധിക സ്വാതന്ത്ര്യം അടയാളപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് യാഥാസ്ഥിതിക - പരന്പരാഗത ചിന്താഗതിക്കാർ കരുതുന്നതിൽ നിന്ന് വ്യത്യസ്‌തമായ നിലപാടുകൾ ഉണ്ടായിരുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ.
പരസ്യമായി എടുക്കുന്ന നിലപാടുകൾ സ്വന്തം ജീവിതത്തിൽ നടപ്പിലാക്കാനുള്ള ആർജ്ജവം പൊതുപ്രവർത്തകർക്ക് ഉണ്ടാവണം എന്നു കരുതിയിരുന്ന എന്റെ മാതാപിതാക്കൾ എന്നെയും സഹോദരി ഗീതയേയും വളർത്തുന്പോൾ മാത്രമല്ല, അവരുടെ വ്യക്തി ജീവിതത്തിലും ഈ നിലപാട് അനുവർത്തിച്ചു.
അക്കാലത്തെക്കുറിച്ചുള്ള കുറേ ഓർമ്മകൾ സൂര്യ ടിവി 2010-ൽ നടത്തിയ ഈ ഇന്റർവ്യൂയിൽ ഞാൻ പറയാൻ ശ്രമിക്കുന്നുണ്ട്.
മതവും, ദൈവവിശ്വാസവും, യുക്തിവാദി പ്രസ്ഥാനം കേരള സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റവും, വിശ്വാസികളുടെ സ്വാതന്ത്ര്യവുമൊക്കെ ഈ ഇന്റർവ്യൂയിൽ ചർച്ചാവിഷയം ആവുന്നുണ്ട്.
കലയോടും സാംസ്‌കാരത്തോടുമുള്ള യുക്തിവാദത്തിന്റെ സമീപനവും ഈ ചർച്ചയിലെ വിഷയങ്ങളിൽ പെടുന്നു.
സനൽ ഇടമറുക് മാതാപിതാക്കളായ ജോസഫ് ഇടമറുക്, സോളി ഇടമറുക് എന്നിവരോടൊപ്പം 2005-ൽ