top of page

ഇപ്പൻ എന്ന പ്രൊഫ. ജോസഫ് വർഗീസ്


യുക്തിവാദ - സ്വതന്ത്രചിന്താ പ്രസ്ഥാനത്തിന്റെ സഹപ്രവർത്തകനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ. ജോസഫ് ർഗീസ് (ഇപ്പൻ) ഇന്നലെ ജൂലായ് 21-ന് കോട്ടയത്ത് അന്തരിച്ചു എന്ന വിവരം വ്യസനസമേതം അറിയിക്കുന്നു. 61 വയസ്സ് ആയിരുന്നു പ്രായം. കത്തോലിക്കാ സഭയിലെ അനീതികൾക്കെതിരെ ദീർഘകാലം സമരം നടത്തിയ പ്രൊഫ. ജോസഫ് വർഗീസ് മകൾ അഡ്വ. ഇന്ദുലേഖയുടെ സമരങ്ങൾക്ക് കരുത്തായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് മലബാർ മെഡിക്കൽ കോളേജിനു കൈമാറി.

സെന്റ് ജോർജ് കോളേജ് മലയാള വിഭാഗം മേധാവി ആയിരുന്നു. ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ നിർദ്ദേശിച്ച ചർച്ച് ആക്ട് നടപ്പിലാക്കണമെന്ന് ആവശ്യം മുൻനിർത്തി പ്രവർത്തിച്ചു. ഭാര്യ: പാലാ കിഴക്കേക്കരതാഴത്ത് അലോഷ്യ ജോസഫ്. മക്കൾ: അഡ്വ. ഇന്ദുലേഖ ജോസഫ് (കേരളം ഹൈക്കോടതി), ചിത്രലേഖ ജോസഫ് (ജെ ജെ എസ് സി, ബെംഗളൂരു).


ഇക്കൊല്ലം മാർച്ച് മാസം കൊച്ചിയിൽ വച്ച് ഇന്ത്യൻ റാഷണലിസ്റ് അസോസിയേഷൻ സംഘടിപ്പിച്ച യുക്തിവാദ സംഗമത്തിൽ പ്രഭാഷണം നടത്തിയ അഡ്വ. ഇന്ദുലേഖയോടൊപ്പം പ്രൊഫ. ജോസഫ് വർഗീസ് കുടുംബസഹിതം പങ്കെടുത്തിരുന്നു.

ഇന്ന് (ജൂലായ് 22) 12 PM-ന് ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് ഒരു അനുസ്മരണ സമ്മേളനം നടന്നു.




Comments


സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page