കലാലയങ്ങളോ രാഷ്ട്രീയ കൊലക്കളങ്ങളോ?
വീഡിയോ. പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥി നേരിട്ട അതിക്രൂരമായ മർദ്ദനം, കൊലപാതകമെന്ന് സംശയിക്കപ്പെടുന്ന മരണം എന്നിവയുടെ പശ്ചാത്തലത്തിൽ സനൽ ഇടമറുക് സംസാരിക്കുന്നു.
പ്രതിവാര ഓൺലൈൻ ചോദ്യോത്തര പരിപാടിയിലെ ഒരു ചോദ്യത്തിനുള്ള മറുപടി.
ചോദ്യം: ക്യാമ്പസിൽ നടക്കുന്ന രാഷ്ട്രീയ അതിക്രമങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അടുത്ത ദിവസം നടന്ന ഒരു മൃഗീയ കൊലപാതകം കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഓരോ തവണയും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇതിനെതിരെ പ്രതിഷേധസ്വരങ്ങൾ ഉയരുന്നു എന്നതല്ലാതെ ശാശ്വതമായ ഒരു പ്രതിവിധിയും ഇന്നുവരെ നടപ്പിലായിട്ടില്ല. ഇതിനെ ഫലപ്രദമായി നേരിടുന്നതിന് എന്തൊക്കെ മാർഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടത്?
Comments