യു. കലാനാഥൻ അന്തരിച്ചു
മുതിർന്ന യുക്തിവാദിയും കേരള യുക്തിവാദിസംഘത്തിന്റെ നേതൃനിരയിലെ പ്രമുഖനുമായിരുന്ന യു കലാനാഥൻ (84) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11.10-ന് കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറും.
സനൽ ഇടമറുകിന്റെ യു.കലാനാഥൻ അനുസ്മരണ പ്രഭാഷണം മാർച്ച് 9 ശനിയാഴ്ച ഇന്ത്യൻ സമയം 8:00 PM-ന് Rationalists യൂട്യൂബ് ചാനലിലും യുക്തിചിന്ത ക്ലബ് ഹൗസിലും ഉണ്ടാവും.
ക്ലബ് ഹൗസ് മീറ്റിംഗ് ലിങ്ക്: https://bit.ly/ClubHouse-YukthiChintha-U-Kalanathan
ട്യൂബ് ചാനൽ ചാനൽ: https://www.YouTube.com/Rationalists
Comments